check
About Us | NEEM

About Us

Neem tree

 

The NEEM project, funded by the European Research Council, aims at a comprehensive exploration and synthesis of all the major expressive domains in South India—literature, music, painting, sculpture, architecture, theater, and dance, together with the discursive works that sought to theorize and make sense of them -- in all the languages and cultural regions of the south from the sixteenth- to the eighteenth centuries.

 

 

Our working hypothesis is that these cultures were part of a single multilingual system that generated a coherent range of themes and novel concepts, and that this eco-system reflects a profound civilizational shift, evident in all the major works produced at this time. Artists and scholars working in any one area continually refer to the works of their colleagues in other domains:  thus we have literary works that focus on music and painting, and architectural masterpieces that are keyed to literary and musical texts and theories, and theatrical performances in which all expressive forms come together in rich intertextual resonance. Political, social, and economic experiments in this period find their voices and their rationales in contemporaneous artistic production. This period, sometimes referred to as the Nāyaka and early post-Nāyaka times in the far south, was one of intense creative effervescence, nearly all of it embodying the sense of an emergent modern sensibility.

 

 

 

 

 

ಹದಿನೈದು ಮತ್ತು ಹದಿನೇಳನೆಯ ಶತಮಾನಗಳ ನಡುವಿನ ದಕ್ಷಿಣ ಭಾರತ ಹಲವು ನಡೆ-ನುಡಿಗಳ ನಡುವೆಯೂ  ದಟ್ಟವಾಗಿ ಮೇಳೈಸಿದ ಒಂದೇ ಸಾಂಸ್ಕೃತಿಕ ವಲಯವಾಗಿತ್ತು. ಈ ಕಾಲಘಟ್ಟ ಸಾಹಿತ್ಯ, ಸಂಗೀತ, ನಾಟಕ, ಚಿತ್ರಕಲೆ ಮೊದಲಾದ ಸೃಜನಾತ್ಮಕ ಕ್ಷೇತ್ರಗಳಲ್ಲಿ ಹಲವಾರು ಮೇರು ಕೃತಿಗಳಿಗೆ, ಮತ್ತು ಅವುಗಳ ಅಡಿಪಾಯ ಒದಗಿಸಿದ ಮಹತ್ತರ ಶಾಸ್ತ್ರೀಯ ಹಾಗು ದಾರ್ಶನಿಕ ಗ್ರಂಥಗಳ ಉಗಮಕ್ಕೆ ಸಾಕ್ಷಿಯಾಯಿತು. ಈ ಕಾಲದಲ್ಲೆ ರಸನಿಬಿಡವಾದ ಕಥಾಹಂದರ ಹೊಂದಿದ್ದ ಸ್ವತಃಪೂರ್ಣವಾದ ಹೊಸ ಸಾಹಿತ್ಯ-ಪ್ರಕಾರವಾದ ‘ಪ್ರಬಂಧ’ ಉದಯಿಸಿ, ನುಡಿಯ ಎಲ್ಲೆಗಳನ್ನು ಮೀರಿ ಸ್ಥಳೀಯ ಭಾಷೆಗಳಾದ  ತಮಿಳು, ತೆಲುಗು ಕನ್ನಡ, ಮಲಯಾಳಗಳಲ್ಲಿ ಪ್ರಚುರವಾಗಿದ್ದಲ್ಲದೆ ಓರಗೆಯ ಸಂಸ್ಕೃತ, ಫಾರ್ಸಿ, ಮರಾಠಿ, ದಖ್ಖನಿ ಭಾಷೆಗಳಲ್ಲಿಯೂ ತನ್ನ ಛಾಪನ್ನು ಮೂಡಿಸಿತು. ಈ ಕೃತಿಗಳನ್ನು, ತನ್ನ ಸಮಕಾಲೀನ ನಾಟಕ-ನೃತ್ಯದಂತಹ ಇತರೇ ಅಭಿವ್ಯಕ್ತಿ ಮಾಧ್ಯಮಗಳ ಸಾಲಿಗೆ ಸೇರಿ ತುಲನೆ ಮಾಡಿದಾಗ, ಒಂದು ಸೂಕ್ಷ್ಮ ವ್ಯವಸ್ಥೆಯ ಮೂಲ ಸಾಮಗ್ರಿಗಳಾಗಿ ಗೋಚರಿಸುತ್ತವೆ. ಹೀಗಿದ್ದರೂ, ಈ ವ್ಯವಸ್ಥೆಯೊಳಗಿನ ಕಾರ್ಯನಿರ್ವಹಣೆ, ಇವುಗಳನ್ನು ವಿವೇಚಿಸುತ್ತಿದ ಶಾಸ್ತ್ರ ಗ್ರಂಥಗಳು - ಇವೆಲ್ಲವೂ ಸೇರಿ ಒಂದು ಏಕೀಕೃತವಾದ ಪರಿವೇಷವಾಗಿ ಕಂಡು ಅಧ್ಯಯನ ಸಮರ್ಪಕವಾಗಿ ನಡೆದಿಲ್ಲ.

ಸಮಕಾಲಿಕವಾದ ನೃತ್ಯ-ನಾಟಕಾದಿ ಕಲೆಗಳಲ್ಲಿನ ಆಚರಣೆಗಳು,  ಇವುಗಳ ತಮ್ಮದೇಯಾದ  ಆಂತರಿಕ ತರ್ಕ, ಇವುಗಳನ್ನು ಅನುಶಾಸನಗೊಳಿಸುತ್ತಿದ್ದ ಶಾಸ್ತ್ರ ಗ್ರಂಥಗಳು - ಇವೆಲ್ಲವೂ ಸೇರಿ ಒಂದು ಏಕೀಕೃತವಾದ ಅಭಿವ್ಯಂಜಕ ಸುತ್ತುನೆಲೆಯಾಗಿ ಕಂಡು ಅಧ್ಯಯನ ಸಮರ್ಪಕವಾಗಿ ನಡೆದಿಲ್ಲವೇನೋ.

 

ಈ  ಸಾಹಿತ್ಯ ವಲಯವನ್ನು ಒಂದು ಅಖಂಡವಾದ ಬೌದ್ಧಿಕ ಹಾಗು ಸಾಂಸ್ಕೃತಿಕ ಮಂಡಲದ ಅಂಗಗಳಾಗಿ  ಎಣಿಸಿ , ಅದನ್ನು /ಅವುಗಳನ್ನು ಭಾಷೆ , ಕಲಾಮಾಧ್ಯಮ, ಹಾಗು ಸಾಹಿತ್ಯಪ್ರಕಾರಗಳ ಸಂಪರ್ಕಗಳನ್ನೂ ವಿನಿಮಯವನ್ನೂ   ಕೇಂದ್ರಗಳಾಗಿರಿಸಿಕೊಂಡು   ಇವುಗಳ ಸಮೀಕ್ಷೆ ನಡೆಸುವುದೇ ನಮ್ಮ ಹೆಬ್ಬಯಕೆ /ಲಕ್ಷ್ಯ/ ಗುರಿ.

 

 ನಾವು ಆಯ್ದುಕೊಂಡಿರುವ  ಈ ಕಾಲದ ಕಲಾರೂಪಗಳಲ್ಲಿ ತೋರುವ  ಕೆಲವು ಸಮಾನವಾದ ಲಕ್ಷಣಗಳಂದರೆ - ಮನುಜರ ಅಂತರ್ಮುಖತೆ, ಮನೋಭಾವಗಳ  ಚರ್ಚೆ, ಜನರು ತಮ್ಮ ಅದೃಷ್ಟವನು ಹುಡುಕಿಕೊಂಡು ತಾವಾಗಿಯೇ ಅದರ ಏರಿಳಿತಗಳನ್ನು ಎದುರಿಸಿ  ತಮ್ಮ ಹಿಡಿತಕ್ಕೆ ತಂದುಕೊಳ್ಳುವುದು, ಇತ್ಯಾದಿ.   

 

ದಕ್ಷಿಣ ಭಾರತದ ನಾಗರೀಕತೆಯ  ಇತಿಹಾಸದಲ್ಲೇ  ಮಹತ್ತ್ವಪೂರ್ಣವಾದ  ಈ ಕಾಲಘಟ್ಟದಲ್ಲಿ ನಾವು ಆಧುನಿಕ ಯುಗದ  ತೊಡಕವನ್ನು  ಕಾಣಬಹುದು.  ಕ್ರಿಯಾಶೀಲವೂ ಅಭಿವ್ಯಂಜಕವೂ ಆದ ಸಾಹಿತ್ಯ-ರಂಗ-ಸಂಗೀತಾದಿ ಕಲೆಗಳು    ತಮ್ಮ  ಮುಂದು-ಹಿಂದುಗಳೊಡನೆ ಅನೂಚಾನತೆಯನ್ನು, ಐತಿಹಾಸಿಕ ಮಾರ್ಪಾಡುಗಳನ್ನು ಒಮ್ಮೆಯಲ್ಲೇ ಮೈತಾಳಿವೆ.

 

 

ನಾವು ಈ  ನಿರಂತರತೆಗಳಿಂದಲೂ  ಬದಲಾವಣೆಗಳಿಂದಲೂ ಕೂಡಿರುವ ವಿದ್ಯಮಾನಗಳ  ಸ್ಪಷ್ಟತರ  ಚಿತ್ರವನ್ನು ಗ್ರಹಿಸುವುದಕ್ಕೆ, ಅಥವಾ ಅಂಥಹ  ಗ್ರಹಣವನ್ನು ಸಮೀಪಿಸುವುದು,  ದೊಡ್ಡ ಪರಿಮಾಣದ ಶೋಧದ ಚೌಕಟ್ಟು   ಹಾಗೂ ನಾನಾತ್ವದಿಂದ ಕೂಡಿದ ವಿಷಯಗಳ ಒಳಗೊಂಡ ಸಂಕೀರ್ಣ ಕಾಣ್ಕೆಯಿಂದ ಮಾತ್ರ ಸಾಧ್ಯ .

 

 

 

 

പതിനഞ്ച്, പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിലെ തെക്കേഇന്ത്യ അതിന്റെ കാലികതയിൽ ഉൾകൊണ്ടിരുന്നത് ശക്തമായി നെയ്തെടുക്കപ്പെട്ടതും ഐക്യരൂപപ്പെട്ടതുമായ  ഒരു ബഹുഭാഷാ-സംസ്കാരലോകത്തെയാണ്.  ഈ സവിശേഷ ലോകം സാഹിത്യത്തിന്റെയും, സംഗീതത്തിന്റെയും, നാടക-അരങ്ങിന്റെയും മറ്റു ദൃശ്യകലാരൂപങ്ങളുടെയും മണ്ഡലത്തിൽ പുതുമയും പുതുക്കലും അനുഭവപ്പെടുത്തുന്ന മികച്ച കലാസൃഷ്‌ടികളെ ഉണ്ടാക്കിഎടുക്കുകയും അതോടപ്പം,  ഇത്തരം നിർമിതികളുടെ തത്വചിന്താപരവും സൗന്ദര്യാത്മകവുമായ അടിസ്ഥാനങ്ങളെ  അന്വേഷിക്കുന്ന സൈദ്ധാന്തിക പണ്ഡിത-സാഹിത്യത്തിനു വഴിവെക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സാഹിത്യ ജനുസ്സായ  'പ്രബന്ധങ്ങൾ'  സുഘടിതവും സ്വയം-സമ്പൂർണ്ണവുമായ ഒരു ആഖ്യാനരുപം  എന്നനിലയിൽ ഭാഷാപരമായ അതിർത്തികളെ  മറികടന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ നാട്ടുഭാഷകളിലേക്കും; സംസ്‌കൃതം, പേർഷ്യൻ, മറാത്തി, ദാഖിനി തുടങ്ങിയ പ്രദേശാതിവർത്തികളായ ഭാഷകളിലും ഉരുവമെടുക്കുകയും ഈ ഭാഷകളെയെല്ലാം തന്നെ വളരെ വേഗത്തിൽ തങ്ങളുടെ പ്രാമാണ്യ പരിധിക്കകത്താക്കുകയും ചെയ്തു. ഇത്തരം സാഹിത്യകൃതികൾ, മറ്റു ആവിഷ്‌കാര മണ്ഡലങ്ങളിലെ കലാനിർമ്മിതികൾക്കൊപ്പം ഏകീകൃതമായ ഒരു  ആവാസവ്യവസ്ഥയുടെ നിർമാണ ശിലകളായാണ് വർത്തിച്ചത്. എന്നാൽ, സൃഷ്‌ടിപരമായ ഈ ആവാസവ്യവസ്ഥയുടെ പ്രമേയവൈവിധ്യമോ, പാഠ-ജനുസ്സുകളോ, പാഠാന്തര ബന്ധങ്ങളോ വ്യവസ്ഥയുടെ പൂർണതയിൽ ഇതുവരെ പഠനവിധേയമാക്കപ്പെട്ടിട്ടില്ല. പുത്തനായിരുപംകൊള്ളുന്ന ആവിഷ്കാര ജനുസ്സുകളുടെ  ഈ  വലിയ സംഘാതത്തെ; അതിന് അക്കാലത്തെ ഭാഷ, കാവ്യശാസ്ത്രം, സംഗീതം, നാടകം, ചിത്രകല എന്നിവയുടെ വ്യാകരണങ്ങളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ, സമഗ്രമായി പഠിക്കുവാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു.

ഭാഷമുതൽ ചിത്രകലവരേയുള്ള  ആവിഷ്‌കാര പാരമ്പര്യങ്ങളിലെല്ലാം പൊതുവായ പുതുമയായി  കാണപ്പെടുന്നത് ആന്തരികതയും  വ്യക്തി എന്നനിലയിലുള്ള  മനുഷ്യന്റെ മനസ്സവസ്ഥയുമാണ്. എങ്ങനെയാണ് അത്തരത്തിലുള്ള മനുഷ്യൻ നിർമ്മിക്കപ്പെടുന്നതും മോടിപ്പെടുത്തപ്പെടുന്നതും? വിധിവിഹിതം അല്ലെങ്കിൽ  നിയതി എന്ന പ്രശ്നത്തെ  മനുഷ്യർ മുഖാമുഖം നേരിടുന്നതും; അന്യഥാ, തങ്ങളിൽനിന്ന് തന്നെയെന്നോണം ജനിപ്പിക്കുന്നതും എങ്ങനെയാണ് ? പ്രധാനപ്പെട്ട ആവിഷ്ക്കാര മണ്ഡലങ്ങളെല്ലാം തന്നെ, അവയുടെ ഉള്ളടക്കപരവും താത്വികവുമായ തുടർച്ചയിലുൾപ്പെടെ, ചരിത്രപരമായ ഒരു  പരിവർത്തനത്തെ  വിളിച്ചറിയിക്കുന്നുണ്ട് . തെക്കേഇന്ത്യൻ നാഗരികതയുടെ ചലനാത്മകതയിലും അതിന്റെ ആന്തരികമായ ഘടനകളിലും ആധുനികകാലത്തിന്റെ തുടക്കത്തിൽ തന്നെ സംഭവിക്കുന്ന മാറ്റമാണ് ഇങ്ങനെ അറിയിക്കപ്പെടുന്നത്. പക്ഷേ, ഈ പരിവർത്തനം സ്പഷ്ടവും ഗോചരവുമാകുന്നത് സൃഷ്‌ടിപരവും ആവിഷ്കാരപരവുമായ തെക്കൻഇന്ത്യൻ ആവാസവ്യവസ്ഥയെ നമ്മൾ അതിന്റെ പൂർണതയിൽ സമീപിക്കുമ്പോൾ മാത്രമാണ്.